---
title: "താരത്തിന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം"
english_title: "Cyber ​​attack on the actors daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14403/Cyber ​​attack on the actors daughter"
published_at: "2021-12-04T15:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab420789c13_paar.jpg"
keywords: []
---

# താരത്തിന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഈ ചെറു പ്രായത്തില്‍ തന്നെ മലയാളത്തിലും അതുപോലെ ബോളിവുഡിലും പാടാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിച്ചു. നേരത്തെ തന്നെ പ്രാര്‍ത്ഥനയുടെ പാട്ടിനോടുള്ള ഇഷ്ടത്തെ കുറിച്ച് ആരാധകര്‍ അറിഞ്ഞതാണ്. മലയാളത്തില്‍ ഹിറ്റായ ലാലേട്ടാ ലാലാ എന്ന ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയാണ്. ഈ അടുത്ത് സൈമ അവാര്‍ഡില്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും പ്രാര്‍ത്ഥനയ്ക്ക് ലഭിച്ചിരുന്നു.

## Article Content

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഈ ചെറു പ്രായത്തില്‍ തന്നെ മലയാളത്തിലും അതുപോലെ ബോളിവുഡിലും പാടാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിച്ചു. നേരത്തെ തന്നെ പ്രാര്‍ത്ഥനയുടെ പാട്ടിനോടുള്ള ഇഷ്ടത്തെ കുറിച്ച് ആരാധകര്‍ അറിഞ്ഞതാണ്. മലയാളത്തില്‍ ഹിറ്റായ ലാലേട്ടാ ലാലാ എന്ന ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയാണ്. ഈ അടുത്ത് സൈമ അവാര്‍ഡില്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും പ്രാര്‍ത്ഥനയ്ക്ക് ലഭിച്ചിരുന്നു.

അതേസമയം സൈമ അവാര്‍ഡ് വേദിയിലെത്തിയ പ്രാര്‍ത്ഥനയുടെ വസ്ത്രത്തിന്റെ പേരിലാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. അമ്മയെ പോലെ ഫാഷനില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയാണ് പ്രാര്‍ത്ഥന. എന്നാല്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനം നേരിടേണ്ടി വരാറുണ്ട് പ്രാര്‍ത്ഥന. ഇപ്പോഴും അത്തരം ചില വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

കഷ്ടം തന്നെ, ഇതിന്റെ അച്ഛന്‍ ഇതൊന്നും കാണുന്നില്ലേ. അമ്മ പിന്നെ ഇത്ര പോലും തുണി കാണില്ല.ഒരു ഭംഗിയുമില്ലല്ലോ ഇതിനെ കാണാന്‍ വെപ്പ് മുടി ഒക്കെ പോലെ, പാടാന്‍ നല്ല കഴിവുള്ള കുട്ടിയാണ്. പക്ഷേ വസ്ത്രം ധരിക്കുന്നത് എന്തിനെന്നറിയില്ല അല്ലേ ? കഷ്ടം.പൂര്‍ണിമ മോഹന്റെ രൂപവും പൊങ്ങച്ചവും മുറിച്ചു വച്ച ഒരു മകള്‍, തുടങ്ങിയ കമന്റാണ് വരുന്നത്. എന്നാല്‍ ഇതിന് പ്രാര്‍ത്ഥനയുടെ ആരാധകര്‍ തന്നെ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട് .

കുറെ സദാചാരക്കാര്‍ ഇറങ്ങിയിട്ടുണ്ട്. ഒരു ഗുണവും ഇല്ലാത്ത കുറെ ജീവ മാലിന്യങ്ങള്‍ . മറ്റുള്ളവന്റെ തുണിടെ അളവ് നോക്കണത് എന്തിനാ ..എന്നും ആരാധകര്‍ ചോദിക്കുന്നു.അതേസമയം നേരത്തെ പ്രാര്‍ത്ഥന പങ്കുവെച്ച യൂട്യൂബ് ചാനല്‍ വീഡിയോയ്ക്ക് താഴെയും നിരവധി വിമര്‍ശനം ഉയര്‍ന്നിരുന്നു. ജോസഫേ, കുട്ടിക്ക് മലയാളം അറിയില്ല തുടങ്ങി പരിഹസിച്ചുള്ള കമന്റുകള്‍ക്ക് ആരാധകര്‍ പറഞ്ഞ മറുപടി ഇങ്ങനെ. മലയാളികള്‍ക്ക് ഇപ്പോഴും ഒരു പുരോഗമനവും ഇല്ലല്ലോ, ഒരു പെണ്‍കുട്ടി ഷോര്‍ട് ഡ്രസ് ഇട്ടാല്‍ ചോദിക്കും ഡ്രസ് അലര്‍ജി ആണോന്ന്, ഇംഗ്ലീഷ് സംസാരിച്ചാല്‍ കമന്റ് ചെയ്യും. ജോസഫേ, കുട്ടിക്ക് മലയാളം അറിയില്ല എന്ന് കമന്റ് ചെയ്യുന്ന എത്ര പേര്‍ക്ക് ഇതേ പോലെ ഫ്‌ളുവന്റായി ഇംഗ്ലീഷ് സംസാരിക്കാന്‍ പറ്റുമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14403/Cyber ​​attack on the actors daughter)